strike
കോടശ്ശേരി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ എൽ.ഡി.എഫ് പ്രവർത്തകർ നടത്തിയ ഉപരോധം.

ചാലക്കുടി: അറനൂറോളം വനിതകളുടെ അഗതി പെൻഷനുകൾ മുടങ്ങിയതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കോടശ്ശേരിയിൽ മാർച്ചും പഞ്ചായത്ത് ഓഫീസ് ഉപരോധവും സംഘടിപ്പിച്ചു. നിരവധി ജനകീയ വിഷയങ്ങളിലും ഭരണ സമിതിയുടെ നിഷേധ നിലപാടുകളും ചൂണ്ടിക്കാട്ടിയായിരുന്നു സമരം. പഞ്ചായത്ത് ഓഫീസ് പരിസരത്ത് സമരക്കാരെ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന യോഗം സി.പി.എം ഏരിയാ സെക്രട്ടറി കെ.എസ്. അശോകൻ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനർ സി.കെ. സഹജൻ അദ്ധ്യക്ഷനായി. മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി, എൽ.ഡി.എഫ് പാർലിമെന്ററി പാർട്ടി ലീഡർ ഇ.എ. ജയതിലകൻ, പഞ്ചായത്തംഗം എൻ.സി. ബോബൻ, ടി.എൻ. ജോഷി, കെ.കെ.ചന്ദ്രൻ, വി.ജെ. വില്യംസ്, ഉഷാ ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു.