പുതുക്കാട്: പുതുക്കാട് ജംഗ്ഷനിലും ബാസാർ റോഡിലും നിരീക്ഷണ കാമറകൾ സ്ഥപിക്കുന്നതിന്റെ ഉദ്ഘാടനം ശനിയാഴ്ച നടക്കും. ഉച്ചതിരിഞ്ഞ് 4 ന് കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, ജെ.സി.ഐ സോണൽ പ്രസിഡന്റ് ജോബിൽ കുരിയാക്കോസ്, ജെ.സി.ഐ തൃശൂർ ഗ്രീൻ സിറ്റി പ്രസിഡന്റ് ജോബി മധുരക്കറി, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ സെബി കൊടിയൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.അൽജോ പുളിക്കൽ, പഞ്ചായത്ത് അംഗം ഷാജു കാളിയങ്കര, ചാലക്കുടി ഡി.വൈ.എസ്.പി സി.ആർ.സന്തോഷ്, എസ്.എച്ച്.ഒ: ടി.എൻ. ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുക്കും. പുതുക്കാട് പൊലീസ്, ഗ്രാമ പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെ ജെ.സി.ഐ തൃശൂർ ഗ്രീൻ സിറ്റിയാണ് നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നത്.