1

തൃശൂർ: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം അതിരുകടന്നതാണെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ. സ്വർണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളെത്തുടർന്ന് മുഖ്യമന്ത്രിക്കെതിരായ ജനരോഷം വിമാനത്തിലെ പ്രതിഷേധം കാരണം വഴിതിരിച്ചു വിട്ടു.

ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം ആഗ്രഹിക്കുന്ന രീതിയിൽ സമരത്തെ കോൺഗ്രസ് കൊണ്ടു ചെന്നെത്തിച്ചു. സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്‌ന സുരേഷ് ഗുരുതര ആരോപണമാണ് നടത്തിയതെന്നും പ്രഫുൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ കുടുംബം മുഴുവൻ സംശയത്തിന്റെ മറവിൽ നിൽക്കുന്നു. മുഖ്യമന്ത്രിയുടെ ഭാര്യയും മകളും മകനും ഉൾപ്പെടെയുള്ളവരുമായി താൻ സംസാരിച്ചിട്ടുണ്ടെന്നും ഡീൽ ഉറപ്പിച്ചിട്ടുണ്ടെന്നുമാണ് സ്വപ്‌ന സുരേഷ് പറയുന്നത്. മുഖ്യമന്ത്രിയുടെ എല്ലാ പൊതുപരിപാടികളിലും കരിങ്കൊടി കാണിക്കും. മുഖ്യമന്ത്രി എവിടെ പോയാലും സമാധാനപരമായി ജനാധിപത്യരീതിയിൽ സമരം ചെയ്യും. മുഖ്യമന്ത്രിയുടെ ഡൽഹിയിലെ പരിപാടിയിലും കരിങ്കൊടി കാണിക്കുമെന്നും പ്രഫുൽ വ്യക്തമാക്കി.

കുറ്റാരോപിതനായ മുഖ്യമന്ത്രി രാജിവയ്ക്കുന്നത് വരെ സന്ധിയില്ലാസമരം നടത്തും. വരുംദിവസങ്ങളിൽ എല്ലാ ജില്ലകളിലും കളക്‌ടറേറ്റ് മാർച്ച് നടത്തുമെന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗണേഷ്, തൃശൂർ ജില്ലാ പ്രസിഡന്റ് സബീഷ് മരുതയൂർ, സംസ്ഥാന സമിതി അംഗം കെ. സജിത്, എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി
ഇ​രി​ങ്ങാ​ല​ക്കു​ട​:​ ​തൃ​ശൂ​ർ​ ​-​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​റൂ​ട്ടി​ലെ​ ​പ്രൈ​വ​റ്റ് ​ബ​സു​ക​ൾ​ ​പെ​ർ​മി​റ്റ് ​കാ​ലാ​വ​ധി​ ​ക​ഴി​ഞ്ഞ് ​സ​ർ​വീ​സ് ​ന​ട​ത്തു​ന്നു​വെ​ന്നും,​ ​അ​മി​ത​ ​ശ​ബ്ദ​ത്തി​ലു​ള്ള​ ​എ​യ​ർ​ഹോ​ൺ​ ​ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നും​ ​പ​രാ​തി​ ​ല​ഭി​ച്ച​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധ​ന​യി​ൽ​ 42​ ​ബ​സു​ക​ൾ​ക്കെ​തി​രാ​യി​ ​ന​ട​പ​ടി​യെ​ടു​ക്കു​ക​യും​ 1,40,000​ ​രൂ​പ​യോ​ളം​ ​പി​ഴ​ ​ചു​മ​ത്തു​ക​യും​ ​ചെ​യ്തു.​ ​ആ​ർ.​ടി.​ഒ​ ​ബി​ജു​ ​ജ​യിം​സി​ന്റെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​മോ​ട്ടോ​ർ​ ​വെ​ഹി​ക്കി​ൾ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ​ ​വി​നോ​ദ് ​കു​മാ​റി​നെ​യും​ ​അ​നീ​ഷ് ​പി.​വി​യു​ടെ​യും​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​പ​രി​ശോ​ധ​ ​ന​ട​ത്തി​യ​ത്.