കുന്നംകുളം: എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി വിജയം നേടിയ നഗരസഭയിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകൾ നഗരസഭ ചെയർപേഴ്‌സൺ സീതാരവീന്ദ്രൻ സന്ദർശിച്ച് നഗരസഭയുടെ അഭിനന്ദനം അറിയിച്ചു. കുന്നംകുളം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, ചെമ്മണൂർ അപ്പുണ്ണി മെമ്മോറിയൽ ഹൈസ്‌കൂൾ, എം.ജെ.ഡി ഹൈസ്‌കൂൾ, ചിറളയം ബഥനി കോൺവെന്റ് സ്‌കൂൾ, ചൊവ്വന്നൂർ സെന്റ് മേരീസ് സ്‌കൂൾ എന്നിവിടങ്ങളിലാണ് സന്ദർശിച്ചത്. മധുരവും നൽകി. ദേശീയ കളരി മെയ്പ്പയറ്റ് വിഭാഗത്തിൽ സമ്മാനം നേടിയ എം.ജെ.ഡി സ്‌കൂളിലെ വേദനാഥിനെയും നഗരസഭ ആദരിച്ചു. വൈസ് ചെയർമാൻ സൗമ്യ അനിലൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ സജിനി പ്രേമൻ, ടി. സോമശേഖരൻ, പ്രിയ സജീഷ്, പി.കെ. ഷബീർ, കൗൺസിലർ എ.എസ്. സനൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.