കുന്നംകുളം: കൂട്ടമായെത്തിയ തെരുവ് നായ്ക്കൾ വീട്ടിൽ വളർത്തിയിരുന്ന 5 മുയലുകളെ കടിച്ചുകൊന്നു. പഴഞ്ഞി ഒറ്റതെങ്ങ് റോഡിന് സമീപം ചെറുവത്തൂർ ലിവിന്റെ വീട്ടിലെ മുയലുകളെയാണ് ഇന്നലെ പുലർച്ചെ നായ്ക്കൾ കൊന്നൊടുക്കിയത്. പത്തോളം നായ്ക്കളാണ് മുയലുകളെ ആക്രമിച്ചത്. ഇരുമ്പ് നെറ്റ് തകർത്താണ് മുയലുകളെ ആക്രമിച്ചത്. ബഹളം കേട്ട് വീട്ടുകാർ ഉണർന്നെങ്കിലും നായ്ക്കളെ പേടിച്ച് പുറത്തിറങ്ങാനായില്ല. മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. അരുവായി ഭാഗത്തും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്.