1
എ​സ്.​എ​ൻ.​ഡി.​പി​ ​അ​ന്ന​മ​ന​ട​ ​സൗ​ത്ത് ​ശാ​ഖ​ ​കു​മാ​ര​നാ​ശാ​ൻ​ ​കു​ടും​ബ​യോ​ഗം​ ​അ​ന്ന​മ​ന​ട​ ​കി​ഴ​ക്കേ​ ​അ​മ്പ​ല​ന​ട​യി​ൽ​ ​പ​ണി​ ​തീ​ർ​ത്തി​ട്ടു​ള്ള​ ​ക്ഷേ​ത്ര​ത്തി​ൽ​ ​പ്ര​തി​ഷ്ഠി​ക്കാ​നൊ​രു​ങ്ങു​ന്ന​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ​ന്റെ​ ​വി​ഗ്ര​ഹം.

അന്നമനട: എസ്.എൻ.ഡി.പി അന്നമനട സൗത്ത് ശാഖ കുമാരനാശാൻ കുടുംബയോഗം അന്നമനട കിഴക്കേ അമ്പലനടയിൽ പണി തീർത്തിട്ടുള്ള ശ്രീനാരായണഗുരു ക്ഷേത്രം സമർപ്പണവും പ്രതിഷ്ഠയും 19ന് രാവിലെ 11.14നും 12.04നും മദ്ധ്യേ നടക്കും. കാരുമാത്ര ഗുരുപദം ഡോക്ടർ വിജയൻ തന്ത്രികൾ കാർമികത്വം വഹിക്കും. ചടങ്ങിൽ എസ്.എൻ.ഡി.പി മാള യൂണിയൻ ഭാരവാഹികളായ പി.കെ. സാബു, സി.ഡി. ശ്രീലാൽ, രജീഷ് മാരിയ്ക്കൽ, കെ.ബി. രാജേഷ് എന്നിവർ പങ്കെടുക്കും. പ്രതിഷ്ഠാ ചടങ്ങുകൾ നാളെ മുതൽ ആരംഭിക്കും.

തൃ​ശൂ​ർ​:​ ​അ​ന്ത​ർ​ദേ​ശീ​യ​ ​വേ​ദി​ക​ളി​ലെ​ ​ത​കി​ൽ​വാ​ദ​ന​ത്തി​ലൂ​ടെ​ ​കേ​ര​ള​ത്തി​ന്റെ​ ​വാ​ദ്യ​പ്പെ​രു​മ​ ​ലോ​ക​ത്തി​ന്റെ​ ​നെ​റു​ക​യി​ൽ​ ​എ​ത്തി​ച്ച​ ​മ​ഹാ​പ്ര​തി​ഭ​യാ​യി​രു​ന്നു​ ​ത​കി​ൽ​ ​വി​ദ്വാ​നാ​യ​ ​ആ​ല​പ്പു​ഴ​ ​ആ​ർ.​ ​ക​രു​ണാ​മൂ​ർ​ത്തി​യെ​ന്ന് ​സം​ഗീ​ത​നാ​ട​ക​ ​അ​ക്കാ​ഡ​മി​ ​സെ​ക്ര​ട്ട​റി​ ​കെ.​ ​ജ​നാ​ർ​ദ്ദ​ന​ൻ​ ​പ​റ​ഞ്ഞു.​ ​
ത​കി​ൽ​വാ​ദ​ന​ത്തി​ൽ​ ​വ്യ​ത്യ​സ്ത​മാ​യ​ ​പ​രീ​ക്ഷ​ണ​ങ്ങ​ൾ​ ​ന​ട​ത്തി.​ ​ത​കി​ലി​ൽ​ ​കീ​ർ​ത്ത​ന​ങ്ങ​ൾ​ ​വാ​യി​ച്ച് ​ആ​സ്വാ​ദ​ക​ ​ഹൃ​ദ​യം​ ​കീ​ഴ​ട​ക്കി.​ 2009​ൽ​ ​സം​ഗീ​ത​ ​നാ​ട​ക​ ​അ​ക്കാ​ഡ​മി​ ​അ​വാ​ർ​ഡ് ​ന​ൽ​കി​ ​ആ​ദ​രി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​അ​ദ്ദേ​ഹം​ ​അ​നു​സ്മ​രി​ച്ചു.