neh
എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ സഹോദരങ്ങളായ നേഹ, നിതുൽ, നീഹ.

ചേർപ്പ്: എസ്.എസ്.എൽ.സി പരീക്ഷയിൽ മൂവർ സഹോദരങ്ങൾക്ക് ഫുൾ എ പ്ലസ് തിളക്കം. ചൊവ്വൂർ കല്ലേരി ജോഷി - മായ ദമ്പതികളുടെ മക്കളായ നേഹ, നിതുൽ, നീഹ എന്നീ സഹോദരങ്ങൾക്കാണ് എ പ്ലസ് ലഭിച്ചത്. ഇതിൽ നേഹ, നീഹ സഹോദരിമാർ തൃശൂർ മിഷൻ ക്വാർട്ടേഴ്‌സ് സെന്റ് ജോസഫ് ഹൈസ്‌കൂളിലെയും, സഹോദരൻ നിതുൽ ചേർപ്പ് ലൂർദ്ദ് മാതാ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെയും വിദ്യാർത്ഥികളാണ്. മൂവരുടെ വിജയം കുടുംബത്തിനും നാട്ടുകാർക്കും ആഹ്ലാദകരമായി.