 
ഗുരുവായൂർ ക്ഷേത്രം കിഴക്കെ ഗോപുര കവാടത്തിന് സമീപമുള്ള കരിങ്കൽപാളികൾ മാറ്റി വിരിക്കുന്നതിനായി പഴയ കരിങ്കൽപാളികൾ ഇളക്കി മാറ്റുന്നു.
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം കിഴക്കെ ഗോപുര കവാടത്തിന് സമീപമുള്ള കരിങ്കൽപാളികൾ മാറ്റി വിരിക്കുന്നു. തമിഴ്‌നാട് കുംഭകോണം ഗുരുവായൂരപ്പ ഭക്തസേവാ സംഘമാണ് വഴിപാടായി പുതിയ കരിങ്കൽ പാളികൾ വിരിക്കുന്നത്. ഇതിനായി പഴയ കരിങ്കല്ലുകൾ ഇളക്കിമാറ്റി തുടങ്ങി. പുതിയ കരിങ്കൽ പാളികൾ വിരിച്ച് മനോഹരമാക്കുന്ന ക്ഷേത്ര ഗോപുര കവാടം ആഗസ്റ്റ് എട്ടിന് സമർപ്പണം നടത്തും. എല്ലാവർഷവും ആഗസ്റ്റ് എട്ടിന് കുംഭകോണം ഗുരുവായൂരപ്പ ഭക്തസേവാസംഘത്തിന്റെ വഴിപാടായി നടത്തി വരുന്ന സമർപ്പണ ചടങ്ങുകളുടെ ഭാഗമായാണ് ഈ വർഷം കരിങ്കൽ പാളികൾ മാറ്റുന്നത്. ക്ഷേത്രം കിഴക്കേ നടപ്പന്തൽ, പടിഞ്ഞാറ് ഭാഗത്തെ നടപ്പന്തൽ എന്നിവ മുൻവർഷങ്ങളിൽ കുംഭകോണം ഗുരുവായൂരപ്പ ഭക്തസേവാസംഘമാണ് വഴിപാടായി സമർപ്പിച്ചിരുന്നത്.