1
എ. സേതുമാധവൻ

തൃശൂർ: കെ.പി.സി.സി കലാ സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതി ജില്ലാ ചെയർമാനായി എ. സേതുമാധവൻ നിയമിതനായി. മുതിർന്ന മാദ്ധ്യമ പ്രവർത്തകരുടെ സംഘടനയായ സീനിയർ ജേർണലിസ്റ്റ് യൂണിയൻ ജില്ലാ പ്രസിഡന്റാണ്. നിലവിലെ ചെയർമാൻ ഡോ. അജിതൻ മേനോത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയായും നിയമിതനായതായി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് അറിയിച്ചു.