minister
കേന്ദ്ര സഹമന്ത്രി അശ്വനി കുമാർ ചൗബേ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നു

ഗുരുവായൂർ: കേന്ദ്ര വനം പരിസ്ഥിതി - ഭക്ഷ്യ പൊതുവിതരണ വകുപ്പ് സഹമന്ത്രി അശ്വനി കുമാർ ചൗബേ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. വ്യാഴാഴ്ച രാത്രി അത്താഴപൂജയ്ക്ക് ശേഷമായിരുന്നു ക്ഷേത്രദർശനം. മന്ത്രിക്കൊപ്പം കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. ചുറ്റുവിളക്കിൽ ദീപം തെളിക്കാനും മന്ത്രിയെത്തി. രാത്രി ശീവേലിയും ദർശിച്ചാണ് മന്ത്രിയും കുടുംബാംഗങ്ങളും മടങ്ങിയത്. ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.ആർ. ഗോപിനാഥ്, മനോജ് ബി. നായർ, അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ എന്നിവർ ചേർന്ന് കേന്ദ്രമന്ത്രിയെ സ്വീകരിച്ചു. ദേവസ്വത്തിന്റെ ഉപഹാരമായി മ്യൂറൽ പെയിന്റിംഗും മന്ത്രിക്ക് നൽകി.

ഗു​രു​വാ​യൂ​ർ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ഭ​ണ്ഡാ​രം​ ​വ​ര​വ് 6.26​ ​കോ​ടി

ഗു​രു​വാ​യൂ​ർ​:​ ​ഗു​രു​വാ​യൂ​ർ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ക​ഴി​ഞ്ഞ​ ​ഒ​രു​ ​മാ​സ​ത്തെ​ ​ഭ​ണ്ഡാ​രം​ ​വ​ര​വാ​യി​ 6,26,33,032​ ​രൂ​പ​ ​ല​ഭി​ച്ചു.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ടാ​ണ് ​ഭ​ണ്ഡാ​രം​ ​എ​ണ്ണ​ൽ​ ​പൂ​ർ​ത്തി​യാ​യ​ത്.​ ​ര​ണ്ടു​ ​കി​ലോ​ 425​ ​ഗ്രാം​ ​സ്വ​ർ​ണ​വും​ 15​കി​ലോ​ 850​ഗ്രാം​ ​വെ​ള്ളി​യും​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​നി​രോ​ധി​ച്ച​ ​ആ​യി​രം​ ​രൂ​പ​യു​ടെ​ 44​ ​നാേ​ട്ടു​ക​ളും​ 500​ ​ന്റെ​ 88​ ​നാേ​ട്ടു​ക​ളും​ ​ല​ഭി​ച്ചു.​ ​ധ​ന​ല​ക്ഷ്മി​ ​ബാ​ങ്ക് ​ഗു​രു​വാ​യൂ​ർ​ ​ശാ​ഖ​യ്ക്കാ​യി​രു​ന്നു​ ​ഭ​ണ്ഡാ​രം​ ​എ​ണ്ണി​ ​തി​ട്ട​പ്പെ​ടു​ത്തു​ന്ന​ ​ചു​മ​ത​ല.