കൊടുങ്ങല്ലൂർ: സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ച പ്രതിഷേധം സംഘടിപ്പിച്ചു. മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ അഡ്വ. നിവേദിത ഉദ്ഘാടനം ചെയ്തു. ജനകീയ പ്രക്ഷോഭങ്ങളെ പൊലീസിനെയും സ്വന്തം പാർട്ടിക്കാരെയും ഉപയോഗിച്ച് അക്രമത്തിലൂടെ അടിച്ചമർത്താൻ ശ്രമിച്ചാൽ ജനാധിപത്യ രീതിയിൽ പ്രതിരോധിക്കുമെന്ന് അഡ്വ. നിവേദിത പറഞ്ഞു. മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് രശ്മി ബാബു അദ്ധ്യക്ഷയായി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്, കെ.ആർ. വിദ്യാസാഗർ, ടി.എസ്. സജീവൻ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എൽ.കെ. മനോജ്, കെ.എസ്. ശിവറാം, വിനിത ടിങ്കു, പ്രദീപ് ചള്ളിയിൽ, ജിബി വെലിപറമ്പിൽ, ഷാജൻ ചെറൂളിൽ, പ്രജീഷ് ചള്ളിയിൽ തുടങ്ങിയവർ പങ്കെടുത്തു.