തൃശൂർ: ഉന്നത പഠനത്തിന് അഡ്മിഷൻ ലഭിക്കുന്നതിന് സർവകലാശാല നിശ്ചയിച്ച ഫീസിനേക്കാൾ അധികം തുക വാങ്ങുകയും സീറ്റിന് വേണ്ടി കോഴ വാങ്ങുകയും ചെയ്യുന്ന കോളേജുകൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കാലിക്കറ്റ് സർവകലാശാല വൈസ്.ചാൻസലർക്ക് നൽകിയ കത്തിൽ സിൻഡിക്കേറ്റ് അംഗം യൂജിൻ മോറേലി ആവശ്യപ്പെട്ടു. ഒരു ലക്ഷം മുതൽ 5 ലക്ഷം വരെ മുൻകൂറായി കോഴ വാങ്ങുന്ന സ്ഥാപനങ്ങളുണ്ടെന്ന് പരാതികൾ ഉയർന്നു വരുന്നുണ്ട്. സാധാരണക്കാരുടെ മക്കൾക്ക് വിദ്യഭ്യാസം നിഷേധിക്കുന്ന നിലപാടുകളാണ് ചില മനേജ്‌മെന്റുകൾ സ്വീകരിക്കുന്നത്. റിസൽട്ട് വരുന്നതിന് മുൻപ് അഡ്മിഷൻ ആരംഭിക്കുകയും രക്ഷിതാക്കളുടെ വേവലാതികൾ പ്രയോജനപ്പെടുത്തി ഓരോ വർഷം കഴിയുതോറും ലക്ഷങ്ങൾ കോഴത്തുക വർദ്ധിപ്പിക്കുകയുമാണ് ഇവർ ചെയ്യുന്നത്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരാതികൾ ഉന്നയിക്കാൻ സർവകലാശാല പ്രത്യേക പോർട്ടൽ രൂപീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.