കൊടുങ്ങല്ലൂർ: ഐ.ടി വിഷയത്തിൽ സമാനതകളില്ലാത്ത വിജയം നേടി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ. പരീക്ഷയെഴുതിയ 276 പേരിൽ 273 കുട്ടികളും ഐ.ടി വിഷയത്തിൽ എ പ്ലസ് നേടി. സംസ്ഥാന തലത്തിൽ തന്നെ ചരിത്രനേട്ടമാണ് ഗേൾസ് സ്‌കൂളിന് നേടാനായത്. ചിട്ടയായ പരിശീലനത്തിലൂടെയാണ് കുട്ടികൾ ഐ.ടി പരീക്ഷക്കായി തയ്യാറെടുത്തത്. സ്‌കൂൾ ഐ.ടി കോ- ഓർഡിനേറ്ററായ അരുൺ പീറ്ററും മറ്റ് ഐ.ടി അദ്ധ്യാപകരും ചേർന്നാണ് പരിശീലനം ഏകോപിപ്പിച്ചത്. പരീക്ഷ ആരംഭിക്കുന്നതിന് രണ്ട് ആഴ്ച മുമ്പേ തന്നെ രാവിലെ മുതൽ വൈകിട്ട് വരെ ഓരോ ക്ലാസിനും പ്രത്യേകമായി പരിശീലനം നടത്തിയിരുന്നു. പരീക്ഷയുടെ ദിനങ്ങളിൽ രാവിലെ ഏഴ് മുതൽ ആരംഭിക്കുന്ന പരിശീലനം വൈകീട്ട് അഞ്ച് വരെ നീളും. പ്രത്യേകം സജ്ജമാക്കിയ മുറിയിൽ ലാപ്‌ടോപ്പുകൾ ക്രമീകരിച്ച് ഒരു കുട്ടിക്ക് ഒരു ലാപ്ടോപ്പ് എന്ന രീതിയിലാണ് പരിശീലനം നടത്തിയിരുന്നത്.