1
ഇ​രി​ങ്ങാ​ല​ക്കു​ട​ ​ന​ഗ​ര​സ​ഭാ​ ​ടൗ​ൺ​ ​ഹാ​ളി​ൽ​ ​ന​ട​ത്തു​ന്ന​ ​ഞാ​റ്റു​വേ​ല​ ​മ​ഹോ​ത്സ​വം​ ​ഇ​ന്ന​സെ​ന്റ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.


ഇരിങ്ങാലക്കുട: വിദ്യാഭ്യാസത്തോടൊപ്പം കൃഷിയെ കൂടി പ്രോത്സാഹിപ്പിക്കണമെന്ന് ഇന്നസെന്റ്. നഗരസഭാ ടൗൺ ഹാളിൽ ഞാറ്റുവേല മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌നേഹമുള്ള തലമുറയ്ക്ക് കാർഷിക സംസ്‌കാരം തന്നെ മാതൃകയെന്നും കാർഷിക രംഗത്തിന്റെ അഭിവൃദ്ധിയാണ് രാജ്യത്തിന്റെ അഭിവൃദ്ധിയെന്നും മുഖ്യാതിഥിയായി പങ്കെടുത്ത ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട് അഭിപ്രായപ്പെട്ടു.

ചടങ്ങിൽ കൊവിഡ് പ്രവർത്തനങ്ങൾക്കായി നഗരസഭയ്ക്ക് ആംബുലൻസുകൾ നൽകിയ ഐ.സി.എൽ ഫിൻകോർപ്പ് സി.എം.ഡി: കെ.ജി. അനിൽകുമാറിനെ ആദരിച്ചു. മികച്ച 15 വ്യത്യസ്ത കർഷകരെയും ആദരിച്ചു. നഗരസഭാ ചെയർപേഴ്‌സൺ സോണിയ ഗിരി അദ്ധ്യക്ഷയായി.

നഗരസഭാ വൈസ് ചെയർമാൻ ടി.വി. ചാർളി, സെക്രട്ടറി മുഹമ്മദ് അനസ്, കോ- ഓർഡിനേറ്റർമാരായ ജയ്‌സൺ പാറേയ്ക്കാടൻ, പി.ആർ. സ്റ്റാൻലി, വിവിധ സബ് കമ്മിറ്റി ചെയർമാൻമാരായ സുജ സഞ്ജീവ് കുമാർ, സി.സി. ഷിബിൻ, അംബിക പള്ളിപുറത്ത്, അഡ്വ. ജിഷ ജോബി, അഡ്വ. കെ.ആർ. വിജയ, സന്തോഷ് ബോബൻ, പി.ടി. ജോർജ്, അൽഫോൺസ തോമസ്, അമ്പിളി ജയൻ, വാർഡ് കൗൺസിലർ അവിനാഷ് ഒ.എസ് എന്നിവർ സംസാരിച്ചു.

ഞാറ്റുവേല മഹോത്സവത്തിൽ

ഫല വൃക്ഷത്തൈകൾ, അലങ്കാര ചെടികൾ, പൂച്ചെടികൾ, വിവിധങ്ങളായ ഭക്ഷ്യ ഉത്പന്നങ്ങൾ, നാടൻ വിഭവങ്ങൾ, വിത്തുകൾ, തുണി, ഇരുമ്പ് ഉത്പന്നങ്ങൾ, മിഠായികൾ, ചക്ക മാങ്ങ ഉത്പന്നങ്ങൾ തുടങ്ങി വൈവിദ്ധ്യമാർന്ന 50 ലേറെ സ്റ്റാളുകളുണ്ട്. 10 ദിവസം നീളുന്ന ഞാറ്റുവേല മഹോത്സവത്തിൽ ദിവസവും രാവിലെ പത്തിന് ആദര സംഗമം, രണ്ടിന് സാഹിത്യ സദസ്, നാലിന് കാർഷിക സെമിനാറുകൾ, വൈകിട്ട് ആറ് മുതൽ കലാപരിപാടികൾ എന്നിവയുണ്ടാകും.