ചേർപ്പ്: വല്ലച്ചിറ ഓണാഘോഷം ഗ്രാമോത്സവത്തിന് നാളെ തുടക്കം. രാവിലെ 9ന്‌ സാഹിത്യ മത്സരങ്ങൾ യുവ കവയിത്രി മഞ്ജു വൈഖരി ഉദ്ഘാടനം ചെയ്യും. ലേഖനം, കവിത, ചെറുകഥ, ഏകാങ്കം മത്സരങ്ങളാണ് നടക്കുക. 26ന് ചിത്രരചനാ മത്സരങ്ങളും. ജൂലായ് 10, 17 തീയതികളിൽ കായിക മത്സരങ്ങളും നടക്കും. 24ന് പൂക്കള മത്സരം, ആഗസ്റ്റ് 7ന് ദീർഘദൂരം, 14ന് വടംവലി, 28ന് ഘോഷയാത്ര, സെപ്തംബർ 8, 9, 10, 11 തീയതികളിൽ മാർച്ച് പാസ്റ്റ്, വിവിധ നാടൻ കലാമത്സരങ്ങൾ എന്നിവയുണ്ടാകും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്ന ടീമുകൾക്ക് 50,000, 30,000 , 20,000 കാഷ് അവാർഡുകളും വ്യക്തിഗത അവാർഡുകളും നൽകും. ഓണാഘോഷം നടത്തുന്നതിനായി അമ്പതോളം പേരടങ്ങുന്ന സംഘാടക സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചതായി വല്ലച്ചിറ പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ്, സംഘാടക സമിതി പ്രസിഡന്റ് സിജോ എടപ്പിള്ളി, കൺവീനർ കെ.ജി. ജിബിൻ, ട്രഷറർ തൊമ്മി പിടിയത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.