 
തൃശൂർ: മുൻ എം.എൽ.എ സിദ്ധാർത്ഥൻ കാട്ടുങ്ങലിനെ അനുസ്മരിച്ചു. മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എം. സിദ്ധാർത്ഥൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കസ്തൂർബ സംസ്ഥാന പ്രതിനിധി എ. പത്മിനിടീച്ചർ, മുൻ കൊച്ചിൻ ദേവസം ബോർഡ് പ്രസിഡന്റ് കെ.എൻ. ഡോ. സത്യനാഥൻ, ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ് ടി.കെ. പൊറിഞ്ചു, കെ.കെ. വിജയന് സിദ്ധാർത്ഥൻ കാട്ടുങ്ങൽ പുരസ്‌കാരം സമ്മാനിച്ചു. ദേവസ്വം ബോർഡ് സ്റ്റാഫ് പ്രതിനിധി സജീവൻ, മുൻ കൊച്ചിൻ ദേവസ്വം ബോർഡ് എംപ്ലോയീസ് സെക്രട്ടറി സി.എം രാധാകൃഷ്ണൻ, പോൾ അരണാട്ടുകര, സിദ്ധവൈദ്യാശ്രമം പ്രതിനിധി പ്രസാദ്, റാഫി ചാലക്കുടി, ദാസൻ കോടന്നൂർ, രാജു കാട്ടുങ്ങൽ, പ്രിയ ജോഷി, കെ.എസ്. ഐശ്വര്യൻ, സരസ്വതി വിജയൻ എന്നിവർ പ്രസംഗിച്ചു. ഇൻഡോർ രാധാമണി സ്വാഗതവും കസ്തൂർബ ത്രേസ്യകുട്ടി നന്ദിയും പറഞ്ഞു.