 ലോകമലേശ്വരം സെന്റ് പോൾ സെമിത്തേരി കപ്പേളയിലെ തിരുനാളിന് മോൺ. ആന്റണി കുരിശിങ്കൽ കൊടിയേറ്റുന്നു.
ലോകമലേശ്വരം സെന്റ് പോൾ സെമിത്തേരി കപ്പേളയിലെ തിരുനാളിന് മോൺ. ആന്റണി കുരിശിങ്കൽ കൊടിയേറ്റുന്നു.
കൊടുങ്ങല്ലൂർ: ലോകമലേശ്വരം സെന്റ് പോൾ സെമിത്തേരി കപ്പേളയിൽ വി. പൗലോസ് ശ്ലീഹയുടെയും വി. തദേവൂസിന്റെയും സംയുക്ത തിരുനാളിന് കൊടികയറി. തിരുനാളിനോടനുബന്ധിച്ച് കപ്പേളയിൽ നവീകരിച്ച സെമിത്തേരിയുടെയും അൾത്താരയുടെയും ആശീർവാദ കർമ്മവും നടത്തി. റവ. മോൺ ആന്റണി കുരിശിങ്കൽ മുഖ്യ കാർമികത്വം വഹിച്ചു. വചന പ്രഘോഷണം ഫാ. ക്രിസ്റ്റി മരത്തോന്ത്ര നടത്തി. തിരുനാൾ ദിവസമായ ഞാറാഴ്ച വൈകിട്ട് 5ന് ആഘോഷമായ തിരുനാൾ ദിവ്യബലിയുണ്ടാകും. ഫാ. ലെനിൻ ഐ.വി.ഡി മുഖ്യ കാർമികത്വം വഹിക്കും. ഫാ. ഡയസ് വലിയ മത്തോങ്കൽ വചനപ്രഘോഷണം നടത്തും. ഫാ. പോൾ തോമസ് കളത്തിൽ, ഫാ. നീൽ ചടയംമുറി എന്നിവർ പങ്കെടുക്കും.