 
പോട്ടയിലെ അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന നപടികൾ തുടങ്ങിയപ്പോൾ.
ചാലക്കുടി: ഹൈക്കോടതി ഉത്തരവ് പ്രകാരം ചാലക്കുടി പോട്ടയിലെ അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങി. പഴയ ദേശീയപാതയുടെ ഇരുഭാഗങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങളുടെ കൈയ്യേറ്റങ്ങളാണ് ഒഴിപ്പിക്കുന്നത്. പൊതുപ്രവർത്തകൻ ജോസഫ് പുത്തനങ്ങാടിയാണ് കോടതിയിൽ ഹർജി നൽകിയിരുന്നത്. ഇതിനെതിര ഏതാനും കച്ചവടക്കാർ കേസിൽ കക്ഷിചേർന്നു. എന്നാൽ അഞ്ചു പേരുടെ ഒഴികെയുള്ള റിട്ട് കോടതി നിരാകരിച്ചു. ഇവർക്ക് ഈ മാസം 20വരെയാണ് സ്‌റ്റേ അനുവദിച്ചത്. രണ്ടു ദിവസത്തിനകം അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു. അസി.എക്‌സി.എൻജിനിയർ ഒ.എസ്. റംലത്ത് ഒഴിപ്പിക്കലിന് നേതൃത്വം നൽകി.