csmസി.എസ്.എം സെൻട്രൽ സ്‌കൂളിൽ സ്ഥാപിച്ച ഇൻട്രാക്ടീവ് ഡിജിറ്റൽ പാനൽ ബോർഡിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന്.

വാടാനപ്പിള്ളി: സാങ്കേതിക വിദ്യയുടെ നൂതന സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്ന ഇൻട്രാക്ടീവ് ഡിജിറ്റൽ പാനൽ ബോർഡുകൾ സി.എസ്.എം സെൻട്രൽ സ്‌കൂളിൽ പ്രവർത്തിച്ചുതുടങ്ങി. വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ മാതൃകകൾ പരിചയപ്പെടുത്തുന്ന സി.എസ്.എം നേരത്തെ ലാംഗ്വേജ് ലാബും, ഡിജിറ്റൽ ക്ലാസ് റൂമുകളും സ്ഥാപിച്ചിരുന്നു. പഠനം ലളിതവും, സുഗമവുമാക്കാൻ സഹായിക്കുന്ന പാനൽ ബോർഡ് വിദ്യാർത്ഥികൾക്ക് നൂതന സാദ്ധ്യതകളാണ് ഒരുക്കുന്നത്. ഡിജിറ്റൽ പാനൽ ബോർഡിന്റെ ഉദ്ഘാടനം സി.എസ്.എം ചെയർപേഴ്‌സൺ സഫിയ റഹ്മാൻ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. എം. ദിനേഷ് ബാബു, മാനേജർ പി.കെ. ഹൈദരാലി, ജോയിന്റ് സെക്രട്ടറി സി.എം. നൗഷാദ്, വൈസ് പ്രിൻസിപ്പൽ നദീറ ജാബിർ തുടങ്ങിയവർ പങ്കെടുത്തു.