1
തൂ​ക്കി​യെ​ടു​ത്ത് ...​ അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ക​ളെ​ ​ഉ​പ​യോ​ഗി​ച്ച് ​കൊ​ണ്ട് ​രാ​ഹു​ൽ​ഗാ​ന്ധി​ ​അ​ട​ക്ക​മു​ള​ള​ ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളെ​ ​അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ക്കു​ന്നുവെന്ന് ആരോപിച്ച് കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​തൃ​ശൂ​രി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​ഏ​ജീ​സ് ​ആ​ഫീ​സ് ​ഉ​പ​രോ​ധ​ത്തി​നി​ടെ​ ​ടി.​എ​ൻ. ​പ്ര​താ​പ​ൻ​ ​എം.​പി​യെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത് ​നീ​ക്കു​ന്നു​.

തൃശൂർ: നിഷ്പക്ഷവും നീതിപൂർവവുമായി പ്രവർത്തിക്കേണ്ട കേന്ദ്ര അന്വേഷണ ഏജൻസികളെ വളർത്തു പട്ടികളെ പോലെ വരുതിയിലാക്കി കോൺഗ്രസിനെയും ദേശീയ നേതാക്കളെയും നിശബ്ദമാക്കാൻ ശ്രമിക്കുന്ന നരേന്ദ്രമോദി വർത്തമാനകാല ഇന്ത്യയുടെ ദുരന്തമാണെന്ന് ടി.എൻ. പ്രതാപൻ എം.പി. കോൺഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഏജീസ് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇ.ഡിയെ ഉപയോഗിച്ച് രാഹുൽഗാന്ധിയെ വേട്ടയാടാനുള്ള കേന്ദ്രനീക്കങ്ങൾക്കെതിരെ നിരന്തരപോരാട്ടങ്ങൾക്ക് കോൺഗ്രസ് നേതൃത്വം കൊടുക്കുമെന്നും പ്രതാപൻ കൂട്ടിച്ചേർത്തു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായി.

സനീഷ് കുമാർ ജോസഫ് എം.എൽ.എ, ജോസഫ് ചാലിശ്ശേരി, ടി.വി. ചന്ദ്രമോഹൻ, അനിൽ അക്കര, ഒ. അബ്ദുൾ റഹ്മാൻ കുട്ടി, ഐ.പി. പോൾ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, സി.എസ്. ശ്രീനിവാസൻ, സി.സി. ശ്രീകുമാർ, എ. പ്രസാദ്, സി.ഒ. ജേക്കബ്, കെ. ഗോപാലകൃഷ്ണൻ, കെ.എഫ്. ഡൊമനിക്, കെ.കെ. ബാബു, രവി ജോസ് താണിക്കൽ, സുനിൽ ലാലൂർ, വി.ഒ. പൈലപ്പൻ, ടി.എം. ചന്ദ്രൻ, ബൈജു വർഗീസ്, കല്ലൂർ ബാബു, ലീലാമ്മ തോമസ് എന്നിവർ പ്രസംഗിച്ചു.