കൊരട്ടി ഖന്നാ നഗറിലെ വാഹനങ്ങൾ ജെ.സി.ബി ഉപയോഗിച്ച് മാറ്റുന്നു.
കൊരട്ടി: ദേശീയപാതയോരത്ത് ഉപേക്ഷിക്കപ്പെട്ട് കിടക്കുന്ന പഴയ വാഹനങ്ങൾ നീക്കം ചെയ്യുന്ന പ്രവൃത്തികൾ ആരംഭിച്ചു. വർഷങ്ങൾക്ക് മുമ്പ് അപകടത്തിൽപ്പെട്ട് തകർന്ന് കിടക്കുന്ന വാഹനങ്ങളാണ് ദേശീയപാത അധികൃർ നീക്കുന്നത്. രണ്ട് ജെ.സി.ബി ഉപയോഗിച്ച് കൊരട്ടിയിലാണ് ഇന്നലെ വാഹനങ്ങൾ മാറ്റിയത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർദ്ദേശിച്ചതിനെ തുടർന്നാണ് നടപടി. ഉപേക്ഷിക്കപ്പെട്ട് കിടക്കുന്നവയിൽ ഭൂരിഭാഗവും തുരമ്പെടുത്ത വാഹനങ്ങളാണ്.