മണ്ണുത്തി: ഹോളിഫാമിലി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ജൂൺ ഒന്നിന് തുടങ്ങിയ പരിപാടികൾ 2023 മേയ് 31 വരെ തുടരും. നാളെ രാവിലെ 9.30ന് സ്‌കൂളിൽ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് പൂർവ വിദ്യാർത്ഥി സംഗമം. പതാകാദിനം, ജൂബിലി വൃക്ഷത്തൈ നടലും വിതരണവും, ഘോഷയാത്ര, സെമിനാറുകൾ, ഭവന നിർമ്മാണസഹായം, ചികിത്സാ സഹായങ്ങൾ, സൗജന്യ ഡയാലിസിസ് കൂപ്പൺ, വിവാഹ ധനസഹായം, മെഡിക്കൽ ക്യാമ്പുകൾ, കലാ കായിക മത്സരങ്ങൾ, ഫുഡ് ഫെസ്റ്റിവൽ, എക്‌സിബിഷൻ, മാജിക് ഷോ, മെഗാഷോ തുടങ്ങിയവ ഉണ്ടാകും. ജനപ്രതിനിധകൾ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ആഘോഷ കമ്മിറ്റി ചെയർപേഴ്‌സൺ സി. റിൻസി, അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് സി. ഹിമറോസ്, ജനറൽ കൺവീനർ എം.യു മുത്തു, ആന്റോ വി. മാത്യു, സണ്ണി വാഴപ്പിള്ളി എന്നിവർ പങ്കെടുത്തു.