തൃശൂർ: ശ്രീലളിതായനം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കാലടി മാധവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ മഹാചണ്ഡികാ ഹോമവും ശ്രീപാദശങ്കരി ജപസന്ധ്യയും പൂങ്കുന്നം ശങ്കരങ്കുളങ്ങര ക്ഷേത്രത്തിൽ ആഗസ്റ്റ് 14ന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മഹാ ചണ്ഡികാഹോമ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടന്നു. പത്രസമ്മേളനത്തിൽ കാലടി മാധവൻ നമ്പൂതിരി, അജയ്കുമാർ, അഡ്വ. സത്യനാരായണൻ, അരുൺ, താര എന്നിവർ പങ്കെടുത്തു.