തൃശൂർ : വടക്കുന്നാഥ ക്ഷേത്ര ഭൂമി സ്വാർത്ഥ താൽപര്യക്കാരുടെ കൈകളിലെ കച്ചവടച്ചരക്കായി മാറിയിരിക്കുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ഹരിദാസ് പറഞ്ഞു. ഹിന്ദു ഐക്യവേദി ജില്ലാ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്ര ഭൂമിയുടെ പരിപാവനത സംരക്ഷിക്കേണ്ട ദേവസ്വം അതിന് വിരുദ്ധമായ നിലപാടുകളാണ് എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധാകരൻ, സംസ്ഥാന സെക്രട്ടറി എം.വി.മധുസൂദനൻ, പി.എൻ.അശോകൻ, പ്രസാദ് കാക്കശ്ശേരി എന്നിവർ സംസാരിച്ചു.