motor

തൃശൂർ : മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ലാ നേതൃ സമ്മേളനം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. പെട്രോളിന്റെയും, ഡീസലിന്റെയും സംസ്ഥാന നികുതി കുറയ്ക്കാൻ സർക്കാർ തയ്യാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. മോട്ടോർ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എ.ടി.ജോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.എ.ഷംസുദ്ധീൻ, ഇ.ഉണ്ണിക്കൃഷ്ണൻ, ഐ.ആർ.മണികണ്ഠൻ, ആന്റണി.വി.എം, രാജു പുതുക്കാട്, സി.വി.ദേവസി, സി.കെ.സത്യൻ, കെ.കെ.വിൽസൺ എന്നിവർ സംസാരിച്ചു.