കൊടുങ്ങല്ലൂർ: മത്സ്യബന്ധനത്തിനിടെ പുഴയിൽ വീണ് മരണമടഞ്ഞ ചിത്രകാരനും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവർത്തകനുമായ ഉണ്ണിക്കൃഷ്ണന്റെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. ആനാപ്പുഴ വിദ്യാർത്ഥിദായിനി സഭ ഹാളിൽ നടന്ന യോഗത്തിൽ സഭ പ്രസിഡന്റ് എം.എസ്. വിനയകുമാർ അദ്ധ്യക്ഷനായി. നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. കൈസാബ്, എം.ജി. പുഷ്പാകരൻ, കെ.ആർ. വിദ്യാസാഗർ, സി.സി. ഷൈജൂ, എൻ.എൻ. ശ്രീകുമാർ, അഡ്വ: വി.എസ്. ദിനൽ, യു.ടി. പ്രേംനാഥ്, ഷീന ടീച്ചർ എന്നിവർ സംസാരിച്ചു.