bus

ചാലക്കുടി: ദേശീയ പാതയിൽ പോട്ടനാടുകുന്നിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി വോൾവോ ബസ്, ടോറസ് ലോറിയുടെ പിന്നിലിടിച്ച് പതിനെട്ട് പേർക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ല. ഇന്നലെ പുലർച്ചെ ഒന്നോടെ തിരുവനന്തപുരത്ത് നിന്നും മൈസൂരിലേക്ക് പോയിരുന്ന ബസാണ് അപകടത്തിൽപെട്ടത്.
അമിതവേഗത്തിലെത്തിയ ബസ്, റോഡരികിൽ നിറുത്തുന്നതിന് ശ്രമിച്ച ലോറിയുടെ പിന്നിലാണ് ഇടിച്ചത്. ഇതോടെ നിരങ്ങി നീങ്ങിയ ലോറി മുൻപിൽ കിടന്ന മറ്റൊരു ചരക്ക് ലോറിയിലും ഇടിച്ചു. ടോറസ് ലോറിയുടെ പിൻഭാഗം ബസിനകത്തേയ്ക്ക് കയറിയ നിലയിലാണ്. ടോറസിൽ ജിപ്‌സം മണലായിരുന്നു ലോഡ്. ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നെങ്കിലും ഇതുകാരണമാണ് ജീവഹാനി സംഭവിക്കാതിരുന്നത്. പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ വിവിധ ആശുപത്രികളിലെത്തിച്ചു. ഫയർഫോഴ്‌സും രക്ഷാ പ്രവർത്തനത്തിനുണ്ടായി. അപകടത്തെ തുടർന്ന് ദേശീയപാതയുടെ തൃശൂർ ഭാഗത്ത് ഭാഗികമായി ഗതാഗതക്കുരുക്കുണ്ടായി.

സു​രേ​ന്ദ്ര​ൻ​ ​മ​ങ്ങാ​ട്ടി​ന്റെ'​രാ​ജ​മു​ദ്ര​ ​കേ​സ് ​ഡ​യ​റി​ ' പ്ര​കാ​ശ​നം

തൃ​ശൂ​ർ​ ​:​ ​ക്രൈം​ബ്രാ​ഞ്ച് ​ഡി​വൈ.​എ​സ്.​പി​ ​സു​രേ​ന്ദ്ര​ൻ​ ​മ​ങ്ങാ​ട്ടി​ന്റെ​ ​പു​തി​യ​ ​നോ​വ​ലാ​യ​ ​'​രാ​ജ​മു​ദ്ര​ ​കേ​സ് ​ഡ​യ​റി​'​യു​ടെ​ ​പ്ര​കാ​ശ​നം​ ​ഇ​ന്ന് ​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​ ​വൈ​ലോ​പ്പി​ള്ളി​ ​ഹാ​ളി​ൽ​ ​ന​ട​ക്കും.​ ​കോ​ഴി​ക്കോ​ട് ​ക്രൈം​ ​ബ്രാ​ഞ്ച് ​ഡെ​പ്യൂ​ട്ടി​ ​പൊ​ലീ​സ് ​സൂ​പ്ര​ണ്ടാ​യ​ ​സു​രേ​ന്ദ്ര​ൻ​ ​മ​ങ്ങാ​ട്ടി​ന്റെ​ ​ഏ​ഴാ​മ​ത്തെ​ ​നോ​വ​ലാ​ണ് ​രാ​ജ​മു​ദ്ര​ ​കേ​സ് ​ഡ​യ​റി.​ ​പ​രി​സ്ഥി​തി​ ​വി​ഷ​യ​ത്തി​ലൂ​ന്നി​യ​ ​ക​ഥ​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​സാ​മൂ​ഹ്യ​ ​വി​ഷ​യ​ങ്ങ​ൾ​ ​കൂ​ടി​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ ​സു​രേ​ന്ദ്ര​ന്റെ​ ​നാ​ല് ​ചെ​റു​ക​ഥാ​സ​മാ​ഹാ​ര​ങ്ങ​ളു​മു​ണ്ട്.​ ​രാ​വി​ലെ​ ​പ​ത്തി​ന് ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​ടി.​ഡി.​രാ​മ​കൃ​ഷ്ണ​ൻ,​ ​പി.​സു​രേ​ന്ദ്ര​ൻ,​ ​ഗാ​യ​ത്രി,​ ​ക​വി​ ​സെ​ബാ​സ്റ്റ്യ​ൻ,​ ​ഡോ.​പി.​സ​ജീ​വ് ​കു​മാ​ർ,​ ​ച​ന്ദ്ര​ശേ​ഖ​ർ​ ​നാ​രാ​യ​ണ​ൻ,​ ​എ.​സി.​പി​ ​കെ.​കെ.​സ​ജീ​വ്,​ ​ഹം​സ​ ​അ​റ​ക്ക​ൽ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.

ആ​യു​ർ​വേ​ദ​ ​അ​വാ​ർ​ഡു​കൾ
സ​ർ​ക്കാ​ർ​ ​പു​നഃ​സ്ഥാ​പി​ക്ക​ണം

തൃ​ശൂ​ർ​:​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​ആ​യു​ർ​വേ​ദ​ ​ഡോ​ക്ട​ർ​മാ​ർ​ക്ക് ​ന​ൽ​കി​യി​രു​ന്ന​ ​അ​വാ​ർ​ഡു​ക​ൾ​ ​ക​ഴി​ഞ്ഞ​ 4​ ​വ​ർ​ഷ​മാ​യി​ ​നി​റു​ത്തി​യ​താ​യും​ ​ഇ​ത് ​ഉ​ട​ൻ​ ​പു​ന​:​സ്ഥാ​പി​ക്ക​ണ​മെ​ന്നും​ ​എം.​എം.​എം.​ഒ.​ ​ഐ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഡോ.​ഡി.​രാ​മ​നാ​ഥ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ആ​യു​ർ​വേ​ദ​ ​രം​ഗ​ത്ത് ​മി​ക​ച്ച​ ​സം​ഭാ​വ​ന​ ​ന​ൽ​കു​ന്ന​ ​ഡോ​ക്ട​ർ​മാ​ർ,​ ​ആ​യു​ർ​വേ​ദ​ ​ഔ​ഷ​ധ​നി​ർ​മ്മാ​താ​ക്ക​ൾ,​ ​സ്വ​കാ​ര്യ​ ​ആ​യു​ർ​വേ​ദ​ ​ആ​ശു​പ​ത്രി​ക​ൾ,​ ​ആ​യു​ർ​വേ​ദ​ത്തി​ലൂ​ടെ​ ​ടൂ​റി​സം​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ ​സം​രം​ഭ​ക​ർ​ ​എ​ന്നീ​ ​മേ​ഖ​ല​ക​ളി​ൽ​ ​വ​ർ​ഷാ​വ​ർ​ഷം​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​വാ​ർ​ഡ് ​ന​ൽ​കേ​ണ്ട​ത് ​ആ​യു​ർ​വേ​ദ​ ​മേ​ഖ​ല​യു​ടെ​ ​വി​ക​സ​ന​ത്തി​ന് ​അ​ത്യാ​വ​ശ്യ​മാ​ണ്.​ ​അ​വാ​ർ​ഡ് ​ല​ഭി​ക്കു​ന്ന​വ​ർ​ ​കൂ​ടു​ത​ൽ​ ​ഉ​ത്സാ​ഹ​ത്തോ​ടെ​ ​പ്ര​വ​ർ​ത്തി​ക്കാ​നും​ ​പു​തി​യ​ ​മേ​ഖ​ല​ക​ൾ​ ​സൃ​ഷ്ടി​ക്കാ​നും​ ​പ്ര​ചോ​ദ​നം​ ​ന​ൽ​കും.​ ​ഇ​ത​ര​ ​വൈ​ദ്യ​ ​ശാ​സ്ത്ര​ത്തി​ലു​ള്ള​ ​അ​വാ​ർ​ഡു​ക​ളെ​ല്ലാം​ ​ഇ​പ്പോ​ഴും​ ​ന​ൽ​കി​ ​വ​രു​ന്നു​ണ്ടെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.