 
പുതുക്കാട്: എസ്.എൻ.ഡി.പി യോഗം തെക്കേ തൊറവ് ശാഖയിലെ യൂത്ത് മൂവ്‌മെന്റിന്റെ അഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പവൻ ബാബുവിനെ ആദരിച്ചു. ശാഖാ പ്രസിഡന്റ് കൃഷ്ണസ്വാമി പൊന്നാട ചാർത്തി. യൂത്ത് മൂവ്‌മെന്റ്് ശാഖ പ്രസിഡന്റ് ജിതിൻ ലാൽ, ശാഖാ സെക്രട്ടറി പ്രേമചന്ദ്രൻ, ദിൽകുമാർ, സനീഷ്‌കുമാർ എന്നിവർ പങ്കെടുത്തു. ശാഖ അംഗം കുന്നുമ്മക്കര ബാബുവിന്റ മകനാണ് പവൻ ബാബു.