സി.പി.ഐ ചേലക്കര മണ്ഡലം സമ്മേളനം സി.എൻ. ജയദേവൻ ഉദ്ഘാടനം ചെയ്യുന്നു.
വടക്കാഞ്ചേരി: സി.പി.ഐ ചേലക്കര മണ്ഡലം സമ്മേളനം മുള്ളൂർക്കര പ്രിയദർശിനി ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. മുൻ മണ്ഡലം സെക്രട്ടറിയും മുതിർന്ന നേതാവുമായിരുന്ന വി. ഗംഗാധരൻ പതാക ഉയർത്തി. സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി.എൻ. ജയദേവൻ ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ 137 പ്രതിനിധികൾ പങ്കെടുക്കും. സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.ബാലചന്ദ്രൻ എം.എൽ.എ, ഇ.എം. സതീശൻ, ജില്ലാ എക്‌സിക്യുട്ടീവ് അംഗങ്ങളായ എം.ആർ. സോമനാരായണൻ, സി.എൽ. സൈമൺ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി അരുൺ കാളിയത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഇന്ന് നടക്കുന്ന സമ്മേളനത്തിൽ റവന്യുമന്ത്രി അഡ്വ. കെ. രാജൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് എന്നിവർ പങ്കെടുക്കും.