
തൃശൂർ : കോർപ്പറേഷന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ ആകാശപ്പാതയുടെ ആദ്യഘട്ട നിർമ്മാണം പൂർത്തിയാകുന്നു. മൂന്ന് മാസത്തിനകം രണ്ടാംഘട്ടത്തിലെ ലിഫ്റ്റും മൂന്നാം ഘട്ടത്തിലെ സോളാർ പാനൽ നിർമ്മാണവും പൂർത്തീകരിച്ച് ഉടൻ പൂർത്തീകരിക്കാനാകുമെന്ന് മേയർ അറിയിച്ചു. മെട്രോ നഗരങ്ങളിലെ പോലെ എയർകണ്ടീഷനോട് കൂടിയ വാണിജ്യ സ്ഥാപനങ്ങൾ ഉൾപ്പെടെയാണ് ജനങ്ങൾക്ക് സമർപ്പിക്കാൻ ആഗ്രഹിക്കുന്നതെന്ന് മേയർ എം.കെ.വർഗ്ഗീസ് അറിയിച്ചു.