കൊടുങ്ങല്ലൂർ: ശതാബ്ദി പിന്നിട്ട പൂവത്തുംകടവ് ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ആസ്ഥാന മന്ദിരം 21ന് വൈകിട്ട് 5.30ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ഇ.ടി. ടൈസൺ എം.എൽ.എ അദ്ധ്യക്ഷനാകും. കെട്ടിടത്തിന്റെ മുകളിൽ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും താഴെ മെയിൻ ബ്രാഞ്ചും പ്രവർത്തിക്കും. നീതി മെഡിക്കൽസ്, നീതി ലാബ്, ഡോക്ടേഴ്‌സ് ക്ലിനിക്ക്, നീതി കൺസ്യൂമർ സ്റ്റോർ, അഗ്രോ ഷോപ്പ് എന്നിവ കെട്ടിടത്തിനു താഴെ പ്രവർത്തിക്കും. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസും, സേഫ് ഡെപ്പോസിറ്റീവ് ലോക്കർ സഹകരണ സംഘം അസി. രജിസ്ട്രാർ ജ്യോതി പ്രസാദും ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.കെ. ചന്ദ്രശേഖരൻ ബാങ്കിന്റെ മുൻ പ്രസിഡന്റുമാരെ ആദരിക്കും. സ്വാഗത സംഘം ചെയർമാൻ കെ.കെ. അബീദലി പുരസ്‌കാരങ്ങൾ നൽകും. വാർത്താ സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് ഉഷ ശ്രീനിവാസൻ, വൈസ് പ്രസിഡന്റ് വി.എസ്. കൃഷണകുമാർ, ടി.കെ. രമേഷ്ബാബു തുടങ്ങിയവർ പങ്കെടുത്തു.