കുന്നംകുളം: തെരുവു നായ ശല്യം രൂക്ഷമായ കുന്നംകുളത്ത് അധികാരികളുടെ ഭാഗത്ത് നിന്നും ജാഗ്രതാ നിർദ്ദേശമല്ല നടപടികളാണ് വേണ്ടതെന്ന് ആവശ്യപ്പെട്ട് നഗരസഭാ കവാടത്തിനുള്ളിൽ പ്രതീകാത്മകമായി നായയെ ചങ്ങലക്കിട്ട് ബി.ജെ.പിയുടെ വ്യത്യസ്തമായ സമരം. ഏതു സയത്തും തെരുവു നായയുടെ ആക്രമണം പ്രതീക്ഷിച്ചാണ് ജനം കഴിയുന്നതെന്നും ,നായയെ പിടിക്കാനോ വന്ധ്യംകരിക്കാനോ നഗരസഭയുടെയോ എം.എൽ.എയുടെയോ ഭാഗത്ത് നിന്നും നടപടി ഉണ്ടാകുന്നില്ലെന്നും ബി.ജെ.പി നേതാക്കൾ കുറ്റപ്പെടുത്തി .
ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് മഹേഷ് തിരുത്തിക്കാട് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജന സെക്രട്ടറി പി.ജെ ജെബിൻ ഉദ്ഘാടനം ചെയ്തു.