ഹൃദയാഘാതം എന്ന വിഷയത്തിൽ നടന്ന ക്ലാസ് വലപ്പാട് എ.എസ്.ഐ: നൂറുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു.
എടമുട്ടം: കഴിമ്പ്രം വാഴപ്പുള്ളി രാജരാജേശ്വരി ക്ഷേത്ര ഭരണ സമിതിയുടെ നേതൃത്വത്തിൽ ഹൃദയാഘാതവും പ്രഥമ ശുശ്രൂഷകളും എന്ന വിഷയത്തിൽ ക്ലാസും പ്രായോഗിക പരിശീലനവും നൽകി. ക്ഷേത്രം പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ വാഴപ്പുള്ളി അദ്ധ്യക്ഷനായി. വലപ്പാട് പൊലീസ് എ.എസ്.ഐ: നൂറുദീൻ ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളിൽ പത്തോളം പേർ ചേർന്ന് ക്ലാസും പരിശീലനവും നൽകി. ഡോ. സിറിൽ ദേവസ്യ, ഡോ. ഹഷ്മ, ക്ഷേത്രം ഭരണ സമിതി അംഗങ്ങളായ വി.ആർ. രാധാകൃഷ്ണൻ, വി.കെ. ശശി, വി.ജെ. ഷാലി, സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി.