തളിക്കുളം: മഹാത്മ അയ്യങ്കാളിയുടെ 81മത് അനുസ്മരണ ദിനത്തോടനുബന്ധിച്ച് ചന്തപ്പുരയിൽ സെമിനാർ സംഘടിപ്പിച്ചു. എയ്ഡഡ് മേഖലയിലെ നിയമനവും പി.എസ്.സിയും എന്ന വിഷയത്തിൽ ഒ.പി. രവീന്ദ്രൻ സംസാരിച്ചു. എസ്.സി എസ്.ടി ഫെഡറേഷൻ സംസ്ഥാന ചെയർമാൻ എ.കെ. സന്തോഷ് അദ്ധ്യക്ഷനായി. എയ്ഡഡ് മേഖല നിയമനം പി.എസ്.സിക്ക് വിടണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ.എസ്. ശ്രീജിൽ, വൈശാഖ് അന്തിക്കാട്, വാസ്വീർ എറിയാട്, അബ്ദുൾ സമദ് ചെന്ത്രാപ്പിന്നി, ഫൈസൽ മതിലകം, ബകുൾ ഗീത്, പി.വി. ജനാർദ്ദനൻ, വിജയൻ വല്ലച്ചിറ സർവ്വോത്തമൻ, കെ.കെ. പ്രകാശൻ, കെ.സി. അർജുനൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.