
തൃശൂർ: ജില്ലാ യോഗ (പി ആൻഡ് ആർ) അസോസിയേഷന്റെ ആഭിമുഖ്യത്തിൽ യോഗദിനം ആചരിച്ചു. പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സജിത് നമ്പൂതിരിപ്പാട് അദ്ധ്യക്ഷനായി. തൃശൂർ ഗവ. മെഡിക്കൽ കോളേജ് പൾമനറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ:സഞ്ജീവ് നായർ കൊവിഡാനന്തര ശ്വാസകോശവും യോഗയും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയിൽ ഏറ്റവും അധികം മരണം സംഭവിക്കുന്ന രണ്ടാമത്തെ പ്രധാന കാരണം ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമനറി ഡിസീസ് ആണെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടറി ബാലകൃഷ്ണൻ പള്ളത്ത് സ്വാഗതവും ജോയിന്റ് സെക്രട്ടറി സന്ദീപ് നന്ദിയും പറഞ്ഞു.