
പുതുക്കാട്: പോങ്കോത്രയിൽ കുളത്തിൽ വീണ പത്ത് വയസുകാരനെ രക്ഷിച്ച നീരജിനെ പുതുക്കാട് പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി അഭിനന്ദിച്ചു. കെ.കെ.രാമചന്ദ്രൻ എം.എൽ.എ ഉപഹാരം കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ബാബുരാജ്, ജില്ലാ പഞ്ചായത്ത് അംഗം, സരിത രാജേഷ്, ഡിവൈ.എസ്.പി സി.ആർ.സന്തോഷ്, എസ്.എച്ച്.ഒ ഉണ്ണിക്കൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ സെബി കൊടിയൻ, ഷാജു കാളിയേങ്കര തുടങ്ങിയവർ പങ്കെടുത്തു. പോങ്കോത്ര കോപ്പുള്ളി പറമ്പിൽ നിത്യാനന്ദന്റെ മകനും നന്തിക്കര ഗവ.സ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയുമാണ് നീരജ്. പോങ്കോത്ര തെക്കുംപുറം ആൻഡ്രൂസിന്റെ മകനും നന്തിക്കര ഗവ.സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയുമായ ഗോപാൽ കൃഷ്ണയെയാണ് നീരജ് രക്ഷിച്ചത്.