 
കെ.പി.എം.എസ് വിയ്യത്ത്കുളം ശാഖയിൽ നടന്ന പുസ്തക വിതരണം പി.എൻ. സുരൻ ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: കേരള പുലയർ മഹാസഭ വിയ്യത്ത്കുളം ശാഖ രൂപീകരിച്ചു. ശിവൻ വേലപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.എൻ. സുരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ബിനോജ് തെക്കേമറ്റത്തിൽ, യൂണിയൻ പ്രസിഡന്റ് ആശ ശിവൻ, സെക്രട്ടറി ഗിരീഷ് പോളച്ചിറ, ഷാജു തുടങ്ങിയവർ സംസാരിച്ചു. ശിവൻ വേലപറമ്പിൽ (പ്രസിഡന്റ്), ജിനോജ് ഇരിങ്ങാത്താൻ (വൈസ് പ്രസിഡന്റ്), എം.എസ്. സന്ദീപ് (സെക്രട്ടറി), സുനിൽ പൂവന്തറ (അസിസ്റ്റന്റ് സെക്രട്ടറി), ശ്രീദേവി അനിൽ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു. എം.എസ്. സന്ദീപ് സ്വാഗതവും, ശ്രീദേവി അനിൽ നന്ദിയും പറഞ്ഞു.