chazoor-krishibhavan
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ചാഴൂർ പഞ്ചായത്ത് തല ഉദ്ഘാടന ചടങ്ങിൽ നിന്ന്.

ചാഴൂർ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ചാഴൂർ പഞ്ചായത്ത് തല ഉദ്ഘാടനം സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ. ഓമന അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ മുഖ്യാതിഥിയായി. പൊറത്തൂർ, ആലപ്പാട് ഭാഗത്ത് പച്ചക്കറിത്തൈ നട്ടുകൊണ്ടാണ് ഉദ്ഘാടനം നടന്നത്. ജനപ്രതിനിധികളായ എൻ.എൻ. ജോഷി, രജനി തിലകൻ, വിനീത ബെന്നി, ആലപ്പാട്, പുള്ള് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വി. ഹരിലാൽ, കൃഷി ഓഫീസർ ഡോ. പോൾസൺ തോമസ്, കൃഷി അസി. ഓഫീസർ കെ.ജെ. ജാതവേദൻ എന്നിവർ സംസാരിച്ചു.