തൃശൂർ: കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിനുള്ള കാരണമായി അനുഭവപ്പെടുന്നത് നാട്ടിൽ സാഹിത്യത്തിന്റെയും കലയുടെയും സങ്കേതങ്ങൾ കുറഞ്ഞുവരുന്നത് കൊണ്ടാണെന്ന് കഥാകൃത്ത് ടി.ഡി. രാമകൃഷ്ണൻ. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി: സുരേന്ദ്രൻ മങ്ങാട്ടിന്റെ 'രാജമുദ്ര കേസ് ഡയറി' എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുത്തുകാരനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് സമൂഹത്തിൽ ഉള്ള കാര്യങ്ങൾ സൂക്ഷ്മമായി നീരീക്ഷിച്ചു തന്റെ സർഗശേഷിയിലൂടെ സമൂഹത്തിൽ അവതരിപ്പിക്കുകയാണ് ചെയുന്നത്. എഴുത്തുകാരന്റെ ഇത്തരം നിരീക്ഷണങ്ങൾ ഏറെ ചലനം സൃഷ്ടിച്ചിട്ടുണ്ട്. ഗായത്രിക്ക് പുസ്തകത്തിന്റെ ആദ്യപ്രതി നൽകി പ്രകാശനം നിർവഹിച്ചു.
പി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കെ.ജെ. ജോണി അദ്ധ്യക്ഷനായിരുന്നു. സനോജ് രാഘവൻ പുസ്തക പരിചയം നടത്തി. ഡോ. പി. സജീവ് കുമാർ, ബാപ്പു വലപ്പാട്, സുരേന്ദ്രൻ മങ്ങാട്ട് ഹംസ അറയ്ക്കൽ, കവി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.