കൊടുങ്ങല്ലൂർ: വായനാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പുല്ലൂറ്റ് എ.കെ അയ്യപ്പൻ - സി.വി. സുകുമാരൻ വായനശാലയിൽ നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.എൻ. പണിക്കർ അനുസ്മരണം കവി ബക്കർ മേത്തല നടത്തി. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം പി. തങ്കം ടീച്ചർ അദ്ധ്യക്ഷയായി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഹാരിഫാബി ടീച്ചർ, എൻ.എസ്. ജയൻ കെ.എൻ. ഭരതൻ, പി.എൻ. ദേവി പ്രസാദ്, കെ.പി. രാജൻ, മുസ്താക്ക് അലി, പി.എൻ. വിനയചന്ദ്രൻ, പ്രൊഫ. വി.കെ. സുബൈദ, എൻ.എ.എം. അഷറഫ് എന്നിവർ സംസാരിച്ചു. ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലായ് 7ന് വായനാ പക്ഷാചരണം സമാപിക്കും.