മൂർക്കനിക്കര: നടത്തറ പഞ്ചായത്ത്, മൂർക്കനിക്കര സർവീസ് സഹകരണ ബാങ്ക്, കുടുംബശ്രീ സി.ഡി.എസ്, തിരുമാനാംകുന്ന് ഭവതി ക്ഷേത്ര ക്ഷേമസമിതി, കൃഷിഭവൻ, കർഷകമിത്ര കർമ്മ സേന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തിരുമാനംകുന്ന് ക്ഷേത്ര മൈതാനിയിൽ നടക്കുന്ന ഞാറ്റുവേലച്ചന്തയുടെ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു. നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. അംഗൻവാടി പ്രവർത്തരുടെ രംഗപൂജയോടെയാണ് ചടങ്ങ് ആരംഭിച്ചത്. വൈസ് പ്രസിഡന്റ് അഡ്വ. പി.ആർ. രജിത്, സ്ഥിരംസമിതി അംഗങ്ങളായ ഇ.എൻ. സീതാലക്ഷ്മി, പി.കെ. അഭിലാഷ്, പഞ്ചായത്തംഗങ്ങളായ ജിനിത സുഭാഷ്, സരിത സതീഷ്, എ.ഡി.എസ് സത്യാവർമ്മ എന്നിവർ സംസാരിച്ചു. കാർഷിക പ്രദർശനം, സെമിനാറുകൾ, വിദ്യാർത്ഥികളുടെ ചിത്രരചന, കലാമത്സരങ്ങൾ, ഗാനമേള, നാടൻ പാട്ടുകൾ, കുടുംബശ്രീ പ്രവർത്തകരുടെ കലാപരിപാടികൾ, നാടകം എന്നിവ വിവിധ ദിവസങ്ങളിലായി അരങ്ങേറും. പഴയകാല കാർഷിക ഉപകരണങ്ങളും പുതിയകാല ഉപകരണങ്ങളും പ്രദർശനത്തിലുണ്ടാകും. ജൂൺ 30 വരെ രാവിലെ 10 മുതൽ 8.30 വരെയാണ് ന്താറ്റുവേലച്ചന്ത നടക്കുന്നത്. മൂർക്കനിക്കര സഹകരണ ബാങ്ക് പ്രസിഡന്റ് ടി. ശ്രീകുമാർ സ്വാഗതവും കൃഷി ഓഫീസർ പി.ഡി. ശ്രുത്രി നന്ദിയും പറഞ്ഞു.