അന്നമനട: അന്നമനട സർവീസ് സഹകരണ ബാങ്കിൽ നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേതൃത്വം കൊടുത്ത സഹകരണ ജനാധിപത്യ മുന്നണിക്ക് വിജയം. യു.ഡി.എഫ് പാനലിൽ മത്സരിച്ച അഡ്വ. നിർമൽ സി. പാത്താടൻ, ഐ.കെ. കുഞ്ഞുമൊയ്ദീൻ, പി.വി. വിജയൻ, പി.കെ. തിലകൻ, കെ.ഡി. വിത്സൺ, കെ.കെ. ഗോപി, കെ.പി. ഷാജു, വി.കെ. ജോയ്, എ.ബി. സതീശൻ, എം.എ. അനില, സോമിനി രാജേഷ്, വിജി ഷിബു എന്നിവരാണ് വിജയിച്ചത്. തുടർന്ന് അന്നമനടയിൽ യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.