 
എസ്.എൻ.ഡി.പി ചെങ്ങാലൂർ ഈസ്റ്റ് ശാഖാ വാർഷിക പൊതുയോഗം ഡയറക്ടർ ബോർഡ് അംഗം കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു.
ചെങ്ങാലൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങാലൂർ ശാഖയുടെ വാർഷിക പൊതുയോഗം നടത്തി. യോഗം ഡയറക്ടർ ബോർഡ് അംഗം കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. സദാനന്ദൻ അദ്ധ്യക്ഷനായി. ഗുരുധർമ്മപ്രചാരകൻ ഇന്ദ്രേസേനൻ ചാലക്കുടി മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി കെ.എസ്. പ്രസന്നകുമാർ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്ത ശാഖാ അംഗം കെ.എം. ബാബുരാജ്, പഞ്ചായത്ത് അംഗം രതി ബാബു എന്നിവരെ ചടങ്ങിൽ ആദരിച്ചു. മുതിർന്ന ശാഖാ അംഗം കൗസല്യ കൃഷ്ണൻ ഭദ്രദീപം തെളിച്ചതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. യൂണിയൻ സെക്രട്ടറി ടി.കെ. രവീന്ദ്രൻ, യൂണിയൻ വൈസ് പ്രസിസന്റ് ബേബി കീടായിൽ, യോഗം ഡയറക്ടർ ബോർഡ് അംഗം കെ.ആർ. ഗോപാലൻ, യൂണിയൻ കൗൺസിലർ രാജീവ് കരോട്ട്, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് രജനി സുധാകരൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം പി.ആർ. വിജയകുമാർ ,അഡ്വ. ശിവരാമൻ, ഗീത പ്രകാശൻ എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ ശാഖയിലെ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ പ്രോത്സാഹന സമ്മാനങ്ങൾ നൽകി.