മണ്ണുത്തി: മിഥുന മാസത്തിലെ ചതയദിനാചാരണത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയനിലെ മണ്ണുത്തി സൗത്ത് ശാഖയിൽ ഗുരുപൂജയും സർവൈശ്വര്യ സരസ്വതി പൂജയും നടത്തി. മണ്ണുത്തി യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് ഗുരുസന്നിധിയിൽ ഭദ്രദീപം തെളിച്ചു. വൈദികയോഗം വൈസ് പ്രസിഡന്റ് കെ.യു. ഷാജിശർമ ആചാര്യനായി. ശാഖയിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു. ശാഖ പ്രസിഡന്റ് അഡ്വ. എം.എൻ. ശശിധരൻ, സെക്രട്ടറി കെ.ബി. തിലകൻ, യൂണിയൻ കൗൺസിലർ ജനാർദനൻ പുളിങ്കുഴി, വൈസ് പ്രസിഡന്റ് ഭാസ്‌കരൻ കെ. മാധവൻ, കമ്മിറ്റി അംഗം അശോകൻ തണ്ടാശ്ശേരി, വനിതാസംഘം കൺവീനർ വൃന്ദ പ്രദീപ്, സെക്രട്ടറി ഷേർളി മോഹൻ, കുടുംബ യൂണിറ്റ് കൺവീനർമാരായ ലീല വിജയൻ, പ്രമീള അശോകൻ എന്നിവർ പൂജാ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.