തൃശൂർ: നെഹ്‌റു യുവകേന്ദ്ര, നാഷണൽ സർവീസ് സ്‌കീം ജില്ലാ ഘടകം, സെന്റ് തോമസ് കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജില്ലാതല യോഗ ദിനാചരണ പരിപാടികൾ തൃശൂർ സെന്റ് തോമസ് കോളജിലെ ജോൺ പാലോക്കരൻ സ്‌ക്വയറിൽ ഇന്ന് രാവിലെ 7 മണിക്ക് ആരംഭിക്കും. ഷാജി വരവൂരിന്റെ നേതൃത്വത്തിൽ യോഗാചാര്യൻമാർ നേതൃത്വം നൽകും. 8 മണിക്ക് യോഗാ യുവജന കൺവെൻഷനും ജില്ലാതല ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് നിർവഹിക്കും. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ എന്നിവർ സംബന്ധിക്കും. യോഗ പരിശീലനത്തിലും കൺവെൻഷനിലും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും 200 യുവതീ യുവാക്കൾ പങ്കെടുക്കും.