co-op

തൃശൂർ: ജില്ലാ സഹകരണ ആശുപത്രിയിൽ രാജീവ് ഗാന്ധി മെട്രോലൈഫ് കാർഡിയാക് സെന്ററിന്റെ ഉദ്ഘാടനം 25 ന് 3ന് മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. ഹൃദ്രോഗ ചികിത്സയ്ക്കായി അത്യാധുനിക ഡിജിറ്റൽ ഫ്‌ളാറ്റ് പാനൽ കാത്ത് ലാബ് സംവിധാനങ്ങളോട് കൂടിയ രാജീവ് ഗാന്ധി കാർഡിയാക് സെന്ററിൽ കുറഞ്ഞ ചെലവിൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, എക്കോ കാർഡിയോഗ്രാം, ടി.എം.ടി, പേസ് മേക്കർ, ഹോൾട്ടർ മോണിറ്ററിംഗ് തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ ഉദ്ഘാടനം പി.ബാലചന്ദ്രൻ എം.എൽ.എ, ടി.ജെ.സനീഷ് കുമാർ ജോസഫ് എം.എൽ.എ, മേയർ എം.കെ.വർഗീസ് , സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, അഡ്വ.ജോർജ്ജ് പൂന്തോട്ടം, എം.എസ്.സമ്പൂർണ്ണ തുടങ്ങിയവർ നിർവഹിക്കും. 24 മണിക്കൂറും ഹൃദ്രോഗ സംബന്ധമായ എല്ലാ അസുഖങ്ങൾക്കും കുറഞ്ഞ ചെലവിൽ പാവപ്പെട്ട രോഗികൾക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം സൗജന്യ ചികിത്സ ലഭ്യമാക്കും.

ഡോ.​ഏ​ഡ​ൻ​ ​വാ​ല​യ്ക്ക്‌ പുരസ്കാരം

തൃ​ശൂ​ർ​:​ ​ജൂ​ബി​ലി​ ​മി​ഷ​ൻ​ ​ആ​ശു​പ​ത്രി​യു​ടെ​ ​സ്ഥാ​പ​ക​ ​ഡ​യ​റ​ക്ട​റാ​യ​ ​മോ​ൺ​ ​മാ​ത്യു​ ​മു​രി​ങ്ങാ​ത്തേ​രി​യു​ടെ​ ​ബ​ഹു​മാ​നാ​ർ​ത്ഥം​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​നാ​ഷ​ണ​ൽ​ ​ലെ​വ​ൽ​ ​ഹെ​ൽ​ത്ത് ​കെ​യ​ർ​ ​മി​ഷ​ന​റി​ ​അ​വാ​ർ​ഡ് ​മ​ര​ണാ​ന​ന്ത​ര​ ​ബ​ഹു​മ​തി​യാ​യി​ ​ഭാ​ര്യ​ ​ഗു​ൽ​നാ​ർ​ ​ഏ​ഡ​ൻ​വാ​ല​ ​ഏ​റ്റു​വാ​ങ്ങി.​ ​ആ​ർ​ച്ച് ​ബി​ഷ​പ്പ് ​മാ​ർ​ ​ജേ​ക്ക​ബ്ബ് ​തൂ​ങ്കു​ഴി​ ​അ​വാ​ർ​ഡ് ​കൈ​മാ​റി.​ 50,001​ ​രൂ​പ​യും​ ​പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് ​അ​വാ​ർ​ഡ്.​ ​പ്ര​ഭാ​ഷ​ണ​ ​പ​ര​മ്പ​ര​യി​ലെ​ ​ആ​ദ്യ​ത്തെ​ ​പ്ര​ഭാ​ഷ​ണം​ ​ഡോ.​ ​ഏ​ഡ​ൻ​ ​വാ​ല​യു​ടെ​ ​മ​ക​നും,​ ​ഇ​പ്പോ​ൾ​ ​യു.​കെ.​യി​ൽ​ ​ജീ​റി​യാ​ട്രീ​ഷ്യ​നാ​യി​ ​സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​ ​ഡോ.​ ​ഫി​ർ​ദോ​സ് ​ഏ​ഡ​ൻ​ ​വാ​ല​ ​നി​ർ​വ​ഹി​ച്ചു.​ ​പീ​ഡി​യാ​ട്രി​ക്ക് ​ചാ​രി​റ്റി​ ​ഫ​ണ്ടി​ന്റെ​ ​പ്ര​ഖ്യാ​പ​നം​ ​മു​ൻ​ ​ഡി.​ജി.​പി.​ ​ഋ​ഷി​രാ​ജ്‌​സിം​ഗ് ​നി​ർ​വ​ഹി​ച്ചു.