 
ചേർപ്പ്: കേന്ദ്ര സർക്കാരിന്റെ നടപടികൾക്കെതിരെ ചേർപ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ചേർപ്പ് ബി.എസ്.എൻ.എൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗം എം.കെ.. അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.കെ. അശോകൻ അധ്യക്ഷനായി. കെ.വി. ദാസൻ, അഡ്വ. ബിജു കുണ്ടുകുളം, അഡ്വ. സുനിൽ ലാലൂർ, എം. സേതുമാധവൻ, എ.പി. രാമകൃഷ്ണൻ, ജോൺ ആന്റണി, കെ.പി. അനൂപ്, കെ.ആർ. ചന്ദ്രൻ, പി.കെ. ഇബ്രാഹിം, സി.കെ. വിനോദ് എന്നിവർ നേതൃത്വം നൽകി.