bharathapuzha

തൃശൂർ: ഭാരതപ്പുഴയിൽ വ്യാപക മണലെടുപ്പ് നടക്കുന്നതായി ആരോപണം. കേരള നദീസംരക്ഷണ സമിതി ഭാരവാഹികളാണ് ആക്ഷേപവുമായി രംഗത്തെത്തിയത്. ഭാരതപ്പുഴയുടെ മദ്ധ്യഭാഗത്ത് വരെ മണ്ണ് മാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് നാല് മീറ്റർ താഴ്ചയിൽ ഖനനം ചെയ്താണ് മണൽക്കൊള്ള നടത്തുന്നതെന്ന് ഭാരവാഹികൾ ആരോപിച്ചു.

കോടതി ഉത്തരവും നദീസംരക്ഷണ നിയമങ്ങളും കാറ്റിൽ പറത്തിയാണ് പുഴയിലേക്ക് ലോറികളും യന്ത്രങ്ങളും ഇറക്കി മണൽ കടത്തുന്നതെന്ന് നദീസംരക്ഷണ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മൺസൂൺ സമയത്ത് പോലും നദിയുടെ അടിത്തട്ടിൽ നിന്ന് വരെ മണലൂറ്റുന്നു. ഭാരതപ്പുഴയെ വരിഞ്ഞുകെട്ടും വിധത്തിൽ തടയണകൾ തോന്നിയ പോലെ നിർമ്മിച്ചാണ് ഹരിത ട്രൈബ്യൂണൽ വിധിയും നിയമങ്ങളും മറികടന്ന് മണലെടുപ്പ് നടക്കുന്നത്. തുടർന്ന് ചെളിയും എക്കലും നിറഞ്ഞുവെന്ന് പറഞ്ഞ് മണൽകൊള്ള നടത്തും.
നദിയിലേക്ക് വാഹനങ്ങളും യന്ത്രങ്ങളും ഇറക്കിയുള്ള മണൽ കൊള്ള അവസാനിപ്പിക്കണമെന്നും നദിയിലേക്ക് വാഹനങ്ങൾ ഇറക്കാൻ അനുവാദം നൽകിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥരുടെ പേരിൽ കോടതിയലക്ഷ്യത്തിന് കേസെടുക്കണം. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ വേണമെന്നും നദീസംരക്ഷണ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരുടെ സാമ്പത്തിക സ്രോതസ് പരിശോധിക്കണമെന്ന് വാർത്താസമ്മേളനത്തിൽ കെ.കെ.ദേവദാസ്, സുബീഷ് ഇല്ലത്ത്, ടി.വി.രാജൻ എന്നിവർ പങ്കെടുത്തു.

വി​പു​ല​മാ​യ​ ​പ​രി​പാ​ടി​ക​ളു​മാ​യി​ ​നാ​ഷ​ണ​ൽ​ ​ആ​യു​ഷ് ​മി​ഷൻ

തൃ​ശൂ​ർ​ ​:​ ​അ​ന്താ​രാ​ഷ്ട്ര​ ​യോ​ഗ​ ​ദി​നാ​ച​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​വി​വി​ധ​ ​പ​രി​പാ​ടി​ക​ൾ​ ​നാ​ഷ​ണ​ൽ​ ​ആ​യു​ഷ് ​മി​ഷ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ജി​ല്ല​ ​ഭാ​ര​തീ​യ​ ​ചി​കി​ത്സാ​ ​വ​കു​പ്പി​ന്റെ​യും​ ​ഹോ​മി​യോ​പ്പ​തി​ ​വ​കു​പ്പി​ന്റെ​യും​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ന​ട​ക്കും.​ജി​ല്ലാ​ ​ത​ല​ ​പ​രി​പാ​ടി​ക​ളു​ടെ​ ​ഉ​ദ്ഘാ​ട​ന​വും​ ​വി​വി​ധ​ ​മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള​ ​സ​മ്മാ​ന​ദാ​ന​വും​ 22​ ​ന് ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പി.​കെ​ ​ഡേ​വി​സ് ​നി​ർ​വ​ഹി​ക്കും.​ ​തൃ​ശൂ​ർ​ ​ജ​വ​ഹ​ർ​ ​ബാ​ല​ഭ​വ​നി​ൽ​ ​രാ​വി​ലെ​ 8​ ​ന് ​ന​ട​ക്കു​ന്ന​ ​പ​രി​പാ​ടി​യി​ൽ​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​ആ​രോ​ഗ്യ​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​എ.​വി​ ​വ​ല്ല​ഭ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​ഭാ​ര​തീ​യ​ ​ചി​കി​ത്സാ​ ​വ​കു​പ്പി​ന്റെ​യും​ ​ഹോ​മി​യോ​പ്പ​തി​ ​വ​കു​പ്പി​ന്റെ​യും​ ​ആ​ശു​പ​ത്രി​ക​ൾ,​ ​ഡി​സ്‌​പെ​ൻ​സ​റി​ക​ൾ​ ​എ​ന്നി​വ​ ​കേ​ന്ദ്രീ​ക​രി​ച്ചും​ ​നാ​ഷ​ണ​ൽ​ ​ആ​യു​ഷ് ​മി​ഷ​ൻ​ ​പ​ദ്ധ​തി​ക​ളാ​യ​ ​ആ​യു​ഷ് ​ഗ്രാ​മം,​ ​ആ​യു​ഷ് ​ഹെ​ൽ​ത്ത് ​ആ​ൻ​ഡ് ​വെ​ൽ​നെ​സ് ​സെ​ന്റ​റു​ക​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ 21​ ​ന് ​വി​വി​ധ​ ​പ​രി​പാ​ടി​ക​ൾ​ ​സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.