 
കാഞ്ഞാണി: കാരമുക്ക് ശ്രീ നാരായണ ഗുപ്ത സമാജം ഹയർ സെക്കൻഡറി സ്‌കൂളിൽ വായനദിനത്തോട് അനുബന്ധിച്ച് വായനാ വാരാഘോഷം മാദ്ധ്യമപ്രവർത്തകൻ എം.പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ബി. ജോഷി അദ്ധ്യക്ഷനായി. വാർഡ് അംഗം ധർമ്മൻ പറത്താട്ടിൽ, ശ്രീനാരായണഗുപ്ത സമാജം സെക്രട്ടറി ശശിമാഷ്, എം.പി.ടി.എ ടോളി വിനിഷ്, പ്രധാന അദ്ധ്യാപിക ജയന്തി എൻ. മേനോൻ, വിദ്യരംഗം കലാസാഹിത്യവേദി കൺവീനർ മീന, ദ്യശ്യ ടീച്ചർ എന്നിവർ സംസാരിച്ചു. കട്ടികൾ വായനാദിന പ്രതിജ്ഞയെടുത്തും കവിത ചൊല്ലിയും കഥപറഞ്ഞും വായനാവാരാഘോഷത്തിന് തുടക്കം കുറിച്ചു.