പാവറട്ടി: കാറ്ററിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംഘടനയായ ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ ചാവക്കാട് മേഖലാ സമ്മേളനവും സ്‌നേഹസന്ധ്യ കുടുംബ സംഗമവും ഇന്ന് വൈകിട്ട് 4ന് പെരുവല്ലൂർ മൈത്രിപ്ലാസ ഓഡിറ്റോറിയത്തിൽ നടക്കും. മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എം.എം. നജീബ് അദ്ധ്യക്ഷനാകും.